വീട്ടിലെത്തി ക്ഷണിച്ച് യുഡിഎഫ് സംഘം; തീരുമാനം നാളെയെന്ന് മാണിയുടെ മറുപടി

oommen-chandy-mani
SHARE

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കെ കെ.എം. മാണിയെ വീട്ടിലെത്തി കണ്ട് യുഡിഎഫ് നേതാക്കള്‍. മാണിയുടെ പാലായിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, മുസ്ലീം ലീഗ് നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. എന്നിവരാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരിലെ കേരള കോണ്‍ഗ്രസ് നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി പറഞ്ഞു.

ചെങ്ങന്നൂരില്‍ കെ.എം.മാണിയോട് പിന്തുണ തേടിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ നിര്‍ണായക ശക്തിയാണ്. യു.ഡി.എഫി‌ലേക്ക്  മടങ്ങിവരണമെന്ന് മാണിയോട് അഭ്യര്‍‌ഥിച്ചെന്നും നേതാക്കള്‍ പറഞ്ഞു. 

ചര്‍ച്ചയ്ക്കിടെ പി.ജെ.ജോസഫുമായി മാണി ഫോണില്‍ സംസാരിച്ചു. മാണി– യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന് പി.െജ.ജോസഫ് പ്രതികരിച്ചു. എല്ലാവരും വന്നത് പ്രാധാന്യമുള്ളതെന്നും പി.െജ.ജോസഫ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.