ചെങ്ങന്നൂരില്‍ ഇടത്-ബിജെപി പ്രചാരണങ്ങൾക്ക് ഇവന്റ് മാനേജ്മെന്റുകളെന്ന് യുഡിഎഫ്

event-managemnet-t
SHARE

ചെങ്ങന്നൂരിൽ ഇടത്- ബി.ജെ.പി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇവൻറ് മാനേജ്മെന്റുകളെന്ന് കോൺഗ്രസ്. സ്വന്തം സ്ഥാനാർഥിക്കുവേണ്ടി വോട്ട് ചോദിക്കാൻ പ്രവർത്തകരില്ലാത്തതിൻറെ അപകർഷതയാണ് കോൺഗ്രസിനെന്ന് ബി.ജെ.പിയും സി.പി.എമ്മും തിരിച്ചടിച്ചു.

ചെങ്ങന്നൂരിൽ പ്രചാരണം മൂർധന്യാവസ്ഥയിലേക്ക് എത്തുന്നതിനിടെയാണ് പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. എൻ.ഡി.എയുടെയും എൽ.ഡി.എഫിന്റെയും പ്രചാരണ പരിപാടികളിലും യോഗങ്ങളിലും ആൾക്കൂട്ടത്തെ ഉറപ്പുവരുത്തുന്നതും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഇവൻറ് മാനേജ്മെന്റുകളാണെന്നാണ് ആരോപണം. ഇക്കാര്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ബൂത്തുതലത്തിൽവരെ ചിട്ടയായ പ്രവർത്തനം നടത്തിയതിൻറെ ഫലമാണ് പ്രചാരണയോഗങ്ങളുടെ വിജയത്തിന് കാരണമെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

കോൺഗ്രസ് നടത്തുന്ന ഇത്തരം വിലകുറഞ്ഞ ആരോപണത്തോട് പ്രതികരിക്കാൻ തയാറാല്ലായെന്നാണ് എൽ.ഡി.എഫിൻറെ നിലപാട്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.