വാഹന പ്രചാരത്തിലൂന്നിയുള്ള പ്രചാരണം കടുപ്പിച്ച് ഡി.വിജയകുമാർ

vehicle-campagin-t
SHARE

വാഹനപ്രചാരത്തിലൂന്നിയുള്ള പ്രചാരണം കടുപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാർ. മാന്നാർ പഞ്ചായത്തിലും ചെറിയനാട് പഞ്ചായത്തിലുമായിരുന്നു ഇന്നത്തെ പ്രചാരണം.

ജനങ്ങളെ കൈയിലെടുത്താണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണം. പ്രചാരണ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം നിറഞ്ഞ ചിരിയുമായി നാട്ടുകാർ സ്ഥാനാർഥിയെ സ്വീകരിക്കുകയാണ്. പരിചയം വോട്ടാക്കി മാറ്റാമെന്നതാണ് വിജയകുമാറിൻറെ പ്രതീക്ഷ അതുകൊണ്ടുതന്നെ എല്ലാവരോടും വോട്ടുചോദിച്ച് സമയം പോകുന്നത് ശ്രദ്ധിക്കുന്നതേയില്ല. സമയനിഷ്ഠ പാലിക്കാനാകുന്നില്ലെന്ന് കൂടെയുള്ള കൊടിക്കുന്നിൽ സുരേഷ് എം.പി പരാതിപ്പെട്ടിട്ടും ഫലമില്ല.

സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെങ്കിലും മണ്ഡലത്തിൽനിന്നുള്ള പ്രതികരണത്തിൽ എം.പിയും പൂർണ തൃപ്തനാണ്. സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവംകൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് യു.ഡി.എഫ് ക്യാംപിൻറെ പ്രതീക്ഷ.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.