ഇടതു ക്യാമ്പിന് ആവേശമായി ചെങ്ങന്നൂരില്‍ ബൃന്ദാകാരാട്ട്

brinda-karatt-t
SHARE

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് ബൃന്ദ ആരോപണം ഉന്നയിച്ചത്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഇന്നത്തെ പ്രചരണം. 

പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന നേതാവായ എ.കെ ആന്‍റണി പോലും ആരോപണം ഉന്നയിച്ചിട്ടും അത് തുടരുകയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകില്ല എന്നതിന്‍റെ തെളിവാണ് കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവങ്ങള്‍. സി.പി.എം സ്ഥാനാര്‍ഥിക്കും സര്‍ക്കാരിനുമെതിരെ ബിജെപിയും കോണ്‍ഗ്രസും കള്ളം പടച്ചുവിടുകയാണ്

മണ്ഡലത്തിലെ വനിതാ വോട്ടര്‍മാരെ അണിനിരത്തിയ വനിത അസംബ്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്്. സ്ത്രീസുരക്ഷയ്്ക്ക് മുന്‍കൈയെടുത്തത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് പറഞ്ഞ സജി ചെറിയാന്‍, വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന സ്ഥാപനങ്ങള്‍ ചെങ്ങന്നൂരില്‍ തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയാണ് വോട്ടു തേടിയത്. 

മന്ത്രി കെ.കെ ഷൈലജ, യു.പ്രതിഭാ എം.എല്‍.എ, കെ.പി.എസ്.ഇ ലളിത ഉള്‍പ്പെടെയുള്ളവര്‍ വനിതാ അസംബ്ളിയില്‍ പങ്കെടുത്തു. 

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.