ചെങ്ങന്നൂരിൽ വോട്ടുറപ്പിക്കാന്‍ കലാജാഥകളുമായി മുന്നണികള്‍‌

mimicry-campagin-t
SHARE

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാന്‍ കലാജാഥകളുമായി മുന്നണികള്‍. തെരുവുനാടകങ്ങളും മിമിക്രിയും ഉള്‍പ്പെട്ട കലാപരിപാടികളാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി സ്ഥാനാര്‍ഥികള്‍ രംഗത്തിറക്കിയിട്ടുള്ളത്.

മോഹന്‍ലാലും കലാഭവന്‍ മണിയും ഉള്‍പ്പെട്ട അഭിനേതാക്കളെ അനുകരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിനായുള്ള പ്രചാരണം. 

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകവും വി.എസ് അച്യുതാനന്ദനെ സിപിഎം കറിവേപ്പില പോലെ തള്ളുന്നുവെന്ന ആരോപണവും മോദിയുടെ വാഗ്ദാന ലംഘനങ്ങളും വിദേശയാത്രകളും ഉള്‍പ്പെടെ ബിജെപിയേയും ഇടതുപക്ഷത്തേയും പരിഹസിക്കുന്ന സ്കിറ്റ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. 

മറുവശത്ത് സാക്ഷാല്‍ ജയന്‍റെ പ്രതിരൂപത്തെ അണിനിരത്തിയാണ് ബിജെപിയുടെ കലാപ്രചാരണം.

എന്നാല്‍ സാധാരണയായി കലാപരിപാടികളുമായി അരങ്ങുതകര്‍ക്കുന്ന ഇടതുപക്ഷത്തിന്‍റെ സംഘം പക്ഷേ ഇത്തവണ കലാജാഥയുമായി അത്ര സജീവമല്ല. വിവിധ ചാനലുകളില്‍ കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരാണ് മുന്നണികള്‍ക്കായി പ്രചാരണം നടത്തുന്നത്. 

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.