ഹൈക്കോടതിയും തുണച്ചില്ല. ചെങ്ങന്നൂരിലെ ആം ആദ്മിക്ക് ചൂല്‍ ചിഹ്നം നഷ്ടമായി

aam-aadmi-party-t
SHARE

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഇരട്ടിപ്പണി കിട്ടിയതിന്റെ ആഘാതത്തിൽ ആം ആദ്മി പാർട്ടി. ഔദ്യോഗിക ചിഹ്നത്തിന് പകരം പുതിയ ചിഹ്നം പതിക്കൽ ആരംഭിച്ചു. അധിക ചെലവിന് പുറമേ പ്രവർത്തന സമയം നഷ്ടപ്പെടുന്നുവെന്നതും ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ്.

ചെങ്ങന്നൂർ മണ്ഡലത്തിൽ വലിച്ചുകെട്ടിയ ഫ്ളക്സുകളിലും പതിച്ച പോസ്റ്ററുകളിലുമെല്ലാം ചിഹ്നം മാറ്റുന്ന തിരക്കിലാണ് ആം ആദ്മി പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ചൂൽ ആയിരുന്നു പോസ്റ്ററുകളിൽ എല്ലാം ഉണ്ടായിരുന്നത്. അതിനുപകരം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തൊപ്പിയുടെ ചിത്രം മാത്രം പ്രിന്റ് ചെയ്ത് ചൂൽ ചിഹ്നത്തിന് മുകളിൽ ഒട്ടിക്കുകയാണ്. പാർട്ടി വാഹനത്തിൽ മണ്ഡലം മുഴുവൻ ചുറ്റിക്കറങ്ങി പോസ്റ്ററുകൾ എവിടെയെല്ലാമുണ്ടെന്ന് കണ്ടെത്തേണ്ട ഗതികേടിലാണ് പ്രവർത്തകർ.

സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് ആം ആദ്മി പാർട്ടിക്ക് ചൂൽ ചിഹ്നം നിഷേധിച്ചത്. ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കേസ് പരിഗണിച്ചപ്പോഴേക്കും സമയം വൈകിയിരുന്നു. രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് ഔദ്യോഗിക ചിഹ്നം നഷ്ടപ്പെട്ടതെന്ന് സ്ഥാനാർഥിയും കൂട്ടരും പറയുന്നു. തിരഞ്ഞെടുപ്പ് കേസ് നൽകാമെന്ന് നിർദേശം ഉയർന്നെങ്കിലും ഗുണമുണ്ടാകില്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എ.എ.പി പിൻമാറി. എന്തായാലും പുതിയ ചിഹ്നവുമായി എ.എ.പിയുടെ വാഹനം പരക്കം പായുകയാണ്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.