ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; മൽസരത്തിനായി കച്ചമുറുക്കി പതിനേഴുപേർ

chengannur-election-t
SHARE

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മൽസരത്തിന് പതിനേഴ് പേർ. നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് അന്തിമ മൽസര ചിത്രം തെളിഞ്ഞത്. അതേ സമയം ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നമായ ചൂൽ കിട്ടിയില്ല.

യു ഡി എഫ് സ്ഥാനാർഥി ഡി.വിജയകുമാർ, എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ, എൻ ഡി എ സ്ഥാനാർഥി പി.എസ്.ശ്രീധരൻ പിള്ള. മുഖ്യ മുന്നണികളുടെ പരിഭാഗമായി മൽസരിക്കുന്ന ഇവർ മൂന്നു പേരെ കൂടാതെ പതിനാലു പേർ കൂടിയുണ്ട് ചെങ്ങന്നൂർപ്പോരിന്. നോട്ട കൂടി ചേരുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ആകെ പേരുകളുടെ എണ്ണം 18 ആകും. സ്ഥാനാർഥികളുടെ എണ്ണം കൂടിയതുകൊണ്ട്  രണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഓരോ ബൂത്തിലും വേണ്ടിവരും. ദേശീയ നേതൃത്വത്തിൽ നിന്നുള്ള കത്ത് നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് ചൂൽ ചിഹ്നം നിഷേധിച്ചത്. പകരം തൊപ്പി ചിഹ്നത്തിലാവും ആം ആദ്മി സ്ഥാനാർഥിയുടെ മൽസരം.

ചിഹ്നം നിഷേധിച്ചതിനെതിരെ ആം ആദ്മി പാർട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ബി ജെ പി സ്ഥാനാർഥിയുടെ അപരനായി മൽസരിക്കുന്ന ശ്രീധരൻ പിള്ളയ്ക്ക് പഴക്കൂടയാണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.