പാർട്ടി പറഞ്ഞാൽ തുള്ളൽ വേഷവും കെട്ടും; ചെങ്ങന്നൂരിലെ വ്യത്യസ്തമായ പ്രചാരണം കാണാം

chengannur-ottamthullal-t
SHARE

പാർട്ടി എന്തു പറഞ്ഞാലും അനുസരിക്കുന്ന അണികളാണ് സിപിഎമ്മിന്റെ കരുത്ത്. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും കണ്ടു ഇങ്ങനെയൊരു സഖാവിനെ. ഓട്ടൻതുള്ളൽ അറിയാഞ്ഞിട്ടും പാർട്ടി പറഞ്ഞപ്പോൾ തുള്ളൽ വേഷം കെട്ടിയ പാർട്ടി ലോക്കൽ കമ്മിറ്റിയംഗത്തെ പരിചയപ്പെടാം.

ചായം പൂശിയുള്ള ഈ പോക്ക് സ്റ്റേജിൽ കയറാനല്ല. റോഡിലിറങ്ങാനാണ്. റോഡിലിറങ്ങിയാൽ പിന്നെ രാഷ്ട്രീയം പാടി ഒറ്റത്തുള്ളലാണ്.

എൽ ഡി എഫിനായി മാത്രം തുള്ളുന്ന ഇദ്ദേഹം സി പി എമ്മിന്റെ ചേർത്തല കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി അംഗമാണ് . പ്രചാരണത്തിന് ഓട്ടൻതുള്ളലുകാരെ കിട്ടാതെ വന്നപ്പോൾ പഴയ ഗരുഡൻ തൂക്കം കലാകാരനായ പ്രകാശനോട് തുള്ളൽ വേഷം കെട്ടാൻ പാർട്ടി പറഞ്ഞു. പാർട്ടി അച്ചടക്കത്തിന്റെ വക്താവായ പ്രകാശൻ സഖാവ് ഒന്നുമാലോചിക്കാതെ വേഷം കെട്ടി ചെങ്ങന്നൂരിലെത്തുകയും ചെയ്തു.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.