ചെങ്ങന്നൂരിൽ യു ഡി എഫ്, എൻഡിഎ സ്ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചു

chengannur-submission-t
SHARE

ചെങ്ങന്നൂരിൽ യു ഡി എഫ്, എൻഡിഎ സ്ഥാനാർഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കേരള കോൺഗ്രസിനെ  യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവര്‍ത്തിച്ചു.

കോട്ടയം പുതുപ്പള്ളി പള്ളിയിൽ ദർശനം നടത്തിയ ശേഷമാണ് വിജയകുമാർ ചെങ്ങന്നൂരിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.  രണ്ടു സെറ്റ് പത്രികകൾ വിജയകുമാർ നൽകി.

പരുമല പള്ളിയിലെ ദർശനത്തിനും അന്തരിച്ച മുൻ എം എൽ എ കെ.കെ.രാമചന്ദ്രൻ നായരുടെ ഭവന സന്ദർശനത്തിനും ശേഷമായിരുന്നു എൻ ഡി എ സ്ഥാനാർഥി പി .എസ്. ശ്രീധരൻ പിള്ളയുടെ പത്രികാ സമർപ്പണം.

ഇതിനിടെ കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബിജെപി സി പി എം ധാരണയുണ്ടെന്ന വിമർശനവും ഉന്നയിച്ചു.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.