അവസാന നിമിഷവും മെരുങ്ങിയില്ല; ചെങ്ങന്നൂരില്‍ ബിഡിജെഎസില്ലാതെ ബിജെപി കണ്‍വെന്‍ഷന്‍

chengannur-bjp-t
SHARE

ബിഡിജെഎസില്ലാതെ ചെങ്ങന്നൂരിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ. കൺവൻഷൻ ബഹിഷ്കരിച്ചെങ്കിലും ബിഡിജെഎസ് ഒപ്പമുണ്ടെന്ന് സംസ്ഥാന ബിജെപി നേതാക്കൾ അവകാശപ്പെട്ടു. അടുത്ത നിയമസഭ  തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 

അവസാന നിമിഷം വരെ നടത്തിയ ഒത്തു തീർപ്പു ചർച്ചകൾക്കും ബി ഡി ജെ എസ് നേതൃത്വം വഴങ്ങാതിരുന്നതോടെയാണ് മറ്റ് ഘടകകക്ഷികളെ ചേർത്ത്  എൻ ഡി എ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ്  കൺവൻഷൻ നടത്തിയത്. സംസ്ഥാന സർക്കാരിനെ വിമർശിച്ചും, വലത് ഇടത് മുന്നണികളെ പരിഹസിച്ചുമായിരുന്നു ഉദ്ഘാടകനായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ വാക്കുകൾ.

കൺവൻഷനിൽ  പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെങ്കിലും ബിഡിജെഎസ്, എൻഡിഎയ്ക്ക് ഒപ്പമാണെന്ന് ബിജെപി നേതാക്കളെല്ലാം അവകാശപ്പെട്ടു.

സി.കെ. ജാനുവും പി.സി.തോമസുമടക്കം മുന്നണിയുടെ മറ്റ് ഘടകകക്ഷി നേതാക്കളെല്ലാം കൺവൻഷനിൽ പങ്കെടുത്തു. കനത്ത മഴയിലും മികച്ച പ്രവർത്തക പങ്കാളിത്തവും കൺവൻഷനിൽ ഉണ്ടായിരുന്നു.

MORE IN Chengannur by Election 2018
SHOW MORE