ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മൽസരിക്കണം; വെള്ളാപ്പള്ളി

vellappalli-t
SHARE

ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മൽസരിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനി ബി ഡി ജെ എസുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചാലും ചെങ്ങന്നൂരിൽ എൻ ഡി എയ്ക്ക് വോട്ടു കൂടില്ലെന്നു തുറന്നടിച്ച വെള്ളാപ്പള്ളി  ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർഥി സജി ചെറിയാനാണ് വിജയ സാധ്യതയെന്നും പറഞ്ഞു.

ബി ഡി ജെ എസിനെ അനുനയിപ്പിക്കാൻ ബി ജെ പി നേതൃത്വം നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കണ്ടിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയായി വെള്ളാപ്പള്ളിയുടെ ഈ വാക്കുകൾ. ബി ഡി ജെ എസിനെ വർഗീയ കക്ഷിയെന്ന് വിശേഷിപ്പിച്ച സി പി എം നേതാവ് എം.വി.ഗോവിന്ദനെ വിമർശിച്ച വെള്ളാപ്പള്ളി പക്ഷേ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർഥി സജി ചെറിയാനാണ് വിജയസാധ്യതയെന്ന് പറഞ്ഞത് ശ്രദ്ധേയമായി.

എന്നാൽ കരുതലോടെയാണ് ബി ജെ പി നേതാക്കൾ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളോട് പ്രതികരിച്ചത്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.