ചെങ്ങന്നൂർ ഉപതിരഞ്ഞടുപ്പിൽ ഇടതുമുന്നണിക്ക് വീരശൈവ മഹാസഭയുടെ പിന്തുണ

chengannur-election-t
SHARE

ചെങ്ങന്നൂർ ഉപതിരഞ്ഞടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് വീരശൈവ മഹാസഭ. കർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള കോൺഗ്രസ് സർക്കാരിൻറെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പാളയംവിട്ട് കേരളത്തിലെ വീരശൈവ വിഭാഗം ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

കർണാടകയിൽ ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വീരശൈവർ ഉയർത്തിയത്. പരസ്പര ഐക്യത്തോടെ കഴിഞ്ഞിരുന്ന ലിംഗായത്ത്- വീരശൈവ വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ കർണാടക സർക്കാർ നടത്തിയ ശ്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് വീരശൈവ മഹാസഭയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്ന വിഭാഗം ഇത്തവണ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിരിക്കുന്നത്.

ചെങ്ങന്നൂരിന് സമീപം കല്ലിശേരിയിൽ സംഘടനാ പ്രതിനിധികൾ ഇടതുസ്ഥാനാർഥിയെകണ്ട് പിന്തുണ അറിയിച്ചു. വീരശൈവ വിഭാഗത്തിന് ചെങ്ങന്നൂർ മണ്ഡലത്തിൽ രണ്ടായിരത്തോളം വോട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.