കുടുംബ സംഗമങ്ങളിൽ ലഭിക്കുന്ന പിന്തുണ വലിയ കരുത്ത്; സജി ചെറിയാൻ

saji-cheriyan-ldf
SHARE

ഭവന സന്ദർശനത്തോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ പ്രചാരണം തുടങ്ങfയത്. കുടുംബ സംഗമങ്ങളിൽ ലഭിക്കുന്ന പിന്തുണ വലിയ കരുത്താണെന്ന് സജി ചെറിയാൻ പറഞ്ഞു. പുലിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു സജി ചെറിയാന്റെ പ്രചാരണം. വീടുകൾ കയറിയിറങ്ങി വോട്ട് ചോദിച്ചു. സ്കൂട്ടറിലായിരുന്നു ഇന്നത്തെ യാത്ര. വീടുകൾ കയറിയിറങ്ങിയതിനൊപ്പം പാർട്ടി അംഗങ്ങളായിരുന്നവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും കുടുംബാംഗങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. തുടർന്ന് മരണവീടുകളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുത്തു. ദിനംപ്രതി ഓരോ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ ഏറുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

വൈകുന്നേരങ്ങളിൽ കുടുംബ സംഗമങ്ങളിലാണ് സ്ഥാനാർഥി പ്രധാനമായും പങ്കെടുക്കുന്നത്. ഓരോ കുടുംബ സംഗമങ്ങളിലും അൻപതിലധികം ആളുകൾ എത്തുന്നുണ്ട്. വികസനത്തുടർച്ചയ്ക്ക് ചെങ്ങന്നൂരിലെ ജനം വോട്ട് ചെയ്യുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫിന്റെ പ്രചാരണം പുരോഗമിക്കുന്നത്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.