ചെങ്ങന്നൂരിൽ മൽസരം കോൺഗ്രസുമായെന്ന് കോടിയേരി

kodiyeri-balakrishnan
SHARE

ചെങ്ങന്നൂരിൽ യുഡിഎഫുമായി മാത്രമാണ് മൽസരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസിന്റെ ഒരു സ്വപ്നവും കേരളത്തിൽ വേരുപിടിക്കില്ല. ബിഡിജെഎസിന്റെ  നിസ്സഹരണത്തോടെ എൻഡിഎ യുടെ  തകർച്ച  വേഗത്തിലായെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നുരിൽ  തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താനായി  കോടിയേരിയുടെ  നേതൃത്വത്തിൽ ജില്ലാ,  മണ്ഡലം  കമ്മിറ്റി  പ്രവർത്തകർ യോഗം ചേർന്നു. 

കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിലെന്നോണം ചെങ്ങന്നൂരിലും ബി ജെ പി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് കുട്ടിചേർത്ത കോടിയേരി എൽ ഡി എഫിന്റെ വിജയം വർധിച്ച ഭൂരിപക്ഷത്തോടെയായിരിക്കുമെന്നും പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ആശയാദർശങ്ങൾക്കെതിരായ ആർഎസ്എസുമായി യോജിച്ചു പോകാനാകില്ലെന്ന് ബിഡിജെഎസിന് അനുഭവത്തിൽ ബോധ്യപ്പെട്ടതായും കോടിയേരി പറഞ്ഞു.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.