ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി; പത്രികാ സമർപ്പണം പത്ത് വരെ

chengannur
SHARE

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി. പത്താം തിയതിവരെ പത്രിക സമര്‍പ്പിക്കാം. വരണാധികാരിയായ ചെങ്ങന്നൂർ  ആർ ഡി ഒ യുടെ ഓഫിസിലെ നോട്ടീസ് ബോർഡിൽ വിജ്ഞാപനം  പതിച്ചതോടെയാണ്  തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഔദ്യോഗിക തുടക്കമായത്.  പത്താം തീയതിയാണ് പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം. പതിനൊന്നിന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്ന പതിനാലാം തീയതി വൈകിട്ട് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ അന്തിമ മൽസര ചിത്രം തെളിയും.

യു ഡി എഫ് സ്ഥാനാർഥി ഡി.വിജയകുമാർ ഈ മാസം ഏഴിനും എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ ഒമ്പതിന് പത്രിക നൽകും. ബി ജെ പി സ്ഥാനാർഥിയുടെ പത്രിക സമർപ്പണ തീയതി തീരുമാനിച്ചിട്ടില്ല.അന്തിമ വോട്ടർ പട്ടിക അഞ്ചാം തീയതി പുറത്തിറങ്ങും.164 ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഇക്കുറി ഉണ്ടാകും. 

MORE IN Chengannur by Election 2018
SHOW MORE