ജയിക്കാനായി മൽസരിക്കുന്നവർക്കിടയിൽ തോൽക്കാനായി മാത്രം ഒരു സ്ഥാനാർഥി

fail-candidate-t
SHARE

ജയിക്കാനായി മൽസരിക്കുന്ന സ്ഥാനാർഥികൾക്കിടയിൽ തോൽക്കാനായി മൽസരിക്കുന്ന കെ.പത്മരാജനെത്തി. ചെങ്ങന്നൂരിൽ ഏറ്റവുമാദ്യം പത്രിക സമർപ്പിച്ചാണ് പത്മരാജൻ മൽസരത്തിനിറങ്ങിയത്.

തേർതൽ മന്നൻ അഥവാ തിരഞ്ഞെടുപ്പ് രാജാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൊന്പൻ മീശക്കാരൻ നൂറ്റിതൊണ്ണൂറ്റിയാറാമത്തെ തിരഞ്ഞെടുപ്പ് തോൽവിക്കുവേണ്ടിയാണ് ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. പത്രികാസമർപ്പണത്തിനുള്ള സമയം തുടങ്ങി ആദ്യമിനിറ്റുകളിൽതന്നെ പത്രികയും സമർപ്പിച്ചു. കഴിഞ്ഞ നാല് രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലടക്കം മൽസരിച്ച് തോറ്റ കെ.പത്മരാജൻ ഗിന്നസ് റെക്കോർഡ് എന്ന ലക്ഷ്യവുമായാണ് മൽസരിക്കാനിറങ്ങുന്നത്. ജനാധിപത്യത്തിൽ വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും മൽസരിക്കാമെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയാണ് തൻറെ ലക്ഷ്യമെന്ന് സേലത്ത് പഞ്ചറുകട നടത്തുന്ന പത്മരാജൻ പറഞ്ഞു.

തോൽക്കാൻവേണ്ടി നടത്തുന്ന മൽസരങ്ങൾക്കായി ഇതുവരെ ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് പത്മരാജൻ മുടക്കിയത്. ലോണെടുത്താണ് ചിലപ്പോൾ മൽസരങ്ങൾക്ക് പണം കണ്ടെത്തുന്നതും. കണ്ണൂരുകാരായ മാതാപിതാക്കളുടെ മകനായ പത്മരാജൻ ജനിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലാണ്. എന്തായാലും മരണംവരെ തോൽവിക്കുവേണ്ടിയുള്ള മൽസരം തുടരുമെന്ന് പ്രഖ്യാപിച്ച് അടുത്ത തിരഞ്ഞെടുപ്പ് വേദി തേടി പത്മരാജൻ യാത്രയാവുകയാണ്.

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.