ബിജെപി നേതൃത്വം വാക്ക് പാലിക്കും വരെ ബിഡിജെഎസ് തിരഞ്ഞെടുപ്പിനിറങ്ങില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

thushar
SHARE

ബി.ജെ.പി ദേശീയ നേതൃത്വം വാക്കുപാലിക്കും വരെ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന് ബി ഡി ജെ എസ് പ്രവർത്തകരോട് തുഷാർ വെള്ളാപ്പള്ളി. പാർട്ടി പിളർത്താനുള്ള ശ്രമം വിലപ്പോകില്ല. എം.പി. സ്ഥാനത്തിന്റെ പേരിൽ തന്നെ അപമാനിച്ച ബി.ജെ.പി.നേതാക്കൾക്കെതിരെ അന്വേഷണം നടത്തുമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായും ചെങ്ങന്നൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കൗൺസിലിന് ശേഷം തുഷാർ പറഞ്ഞു 

പ്രശ്നപരിഹാരം ഉണ്ടാകും വരെ നിസഹകരണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കും ബി.ഡി.ജെ.എസ്. ഒരാഴ്ചകൊണ്ട് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലും മുന്നണിയിലും അർഹമായ പ്രാതിനിധ്യം ബി ജെ പി ദേശീയ നേതൃത്വം എടുക്കുമെന്നാണ് പ്രതീക്ഷ. ചിലർ നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ച കാര്യം അമിത് ഷയെ നേരിട്ടറിയിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കൂടുതൽ ഭിന്നിപ്പുണ്ടാക്കേണ്ട എന്നു കരുതിയാണ് ബി.ജെ.പി. ഇതര കക്ഷികളുടെ യോഗം ഉപേക്ഷിച്ചതെന്നും എൻ ഡി എ കൺവീനർ കൂടിയായ തുഷാർ പറഞ്ഞു

MORE IN Chengannur by Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.