
ബിഹാറിൽ 243 സീറ്റുകളിലെ ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎ നേട്ടം തുടരുമ്പോഴും വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഇതുവരെ നടന്നത് 20% കൗണ്ടിങ് മാത്രമാണ്. 23 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെ മാത്രമാണ്. 24 സീറ്റുകളില്‍ ഭൂരിപക്ഷം 500ല്‍ താഴെ മാത്രവും. ഗ്രാമീണമേഖലയില്‍ വോട്ടെണ്ണല്‍ ഇഴയുന്നു. വന്ന ലീഡുകളിലെ മേല്‍ക്കൈ നഗരമേഖലകളിലെ ആണെന്നും വ്യക്തം. അതുെകാണ്ട് തന്നെ ഇപ്പോഴത്തെ ലീഡ് നില മാറിമറിയാൻ സാധ്യതയുണ്ട്. ഗ്രാമീണമേഖലകളിൽ പരമ്പരാഗതമായി ആർജെഡിക്ക് വോട്ടുബാങ്കുണ്ട്. ഗ്രാമീണമേഖലയിലെ ഫലം ബിഹാറിൽ നിർണായകമാകും എന്നാണ് വിലയിരുത്തല്‍. വിഡിയോ റിപ്പോർട്ട് കാണാം.
ഇപ്പോഴത്തെ കണക്കനുസരിച്ച്, മഹാസഖ്യത്തിന്റെ ആദ്യ മുന്നേറ്റം തകര്‍ത്ത് എന്‍ഡിഎ കുതിപ്പില്‍ തന്നെയാണ്. 243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് നേട്ടം. ബിജെപി 2015ലേക്കാള്‍ മികച്ച നിലയില്‍ എന്നത് വ്യക്തം.