
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ സഹോദരീ–സഹോദരൻമാരെ, ബിഹാർ വികസനത്തിന്റെ പാതയിലാണ്. എനിക്ക് വീണ്ടും നിതീഷ് കുമാറിനെ അധികാരത്തിൽ വേണം.’ ഹിന്ദിയിൽ എഴുതിയ നാലു പേജുകളുള്ള കത്തിൽ മോദി ജനങ്ങളോട് പറയുന്നു.
ബിഹാറിൽ ആകെയുള്ള 243 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ 71 ലും രണ്ടാം ഘട്ടത്തിൽ 94 ലുമാണ് വോട്ടെടുപ്പു നടന്നത്. 10നു ഫലപ്രഖ്യാപനം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പാണിതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന ദിനത്തിൽ പുർണിയയിലെ റാലിയിലാണ് നിതീഷ് തീരുമാനം പരസ്യമാക്കിയത്.