
ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി. അധികാരം നിലനിര്‍ത്തുമെന്ന് ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു. അതേസമയം, പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് മഹാസഖ്യത്തിനും എൻഡിയും ഒപ്പത്തിനൊപ്പമാണ്.
കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു.