ആദ്യം കിതച്ചു; ഒപ്പമോടിയെത്താൻ എൻഡിഎ: പോരാട്ടം കടുക്കുന്നു

nda-back-track
SHARE

ലീഡ് നിലയില്‍ നൂറുകടന്ന് മഹാസഖ്യവും എന്‍ഡിഎയും. ബിഹാറില്‍ പോരാട്ടം കടുക്കുകയാണ്. ലീഡ് നിലയിൽ ആദ്യം കിതച്ചുനിന്ന എൻഡിഎയുടെ നില ഉയരുകയാണ് ഈ ഘട്ടത്തിൽ.  ഏറ്റവും പുതിയ നില ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 91, കോണ്‍ഗ്രസ് – 25, ഇടത് – 12, ലീഡ്:  ബിജെപി – 55, ജെഡിയു – 49. 

ആദ്യം പുറത്തുവന്ന ഫലസൂചനയനുസരിച്ച് ആർജെഡി കോൺഗ്രസിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. ഇടതു കക്ഷികളും ലീഡ് നില ഉയർത്തുന്നുണ്ട്. ജെഡിയു – ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ജെഡിയു തകര്‍ന്നു. ജെഡിയു സിറ്റിങ് എംഎല്‍എമാരില്‍ 70 ശതമാനവും പിന്നിലാണ്.  

വരാനിരിക്കുന്ന വിജയത്തിന്‍റെ വ്യക്തമായ സൂചന തേജസ്വി യാദവും മഹാസഖ്യവും തുടക്കം മുതൽ നൽകിയിരുന്നു.  ആകെ 125 ഇടങ്ങളില്‍ മഹാസഖ്യവും കോണ്‍ഗ്രസും മുന്നേറുന്നു.  

ചിരാഗിന്റെ എല്‍ജെഡിക്ക് നാലിടത്ത് ആണ് ലീഡ്.  എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് ലീഡ്. ശക്തി ബിജെപി കേന്ദ്രങ്ങളിൽ ലീഡ് നേടുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് ജെഡിയു പറഞ്ഞിരുന്നു. അധികാരം നിലനിര്‍ത്തുമെന്നും ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു.   

243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...