നൂറും കടന്ന് മുന്നേറി മഹാസഖ്യം; തകര്‍ച്ച സൂചിപ്പിച്ച് കിതച്ച് നിതീഷ് സംഘം

bjp-setback
SHARE

നൂറിടത്ത് മുന്നേറി വരാനിരിക്കുന്ന വിജയത്തിന്‍റെ വ്യക്തമായ സൂചന നല്‍കി തേജസ്വി യാദവും മഹാസഖ്യവും. ബിഹാറില്‍ മഹാസഖ്യത്തിന് ലീഡ് നിലയില്‍ വന്‍മുന്നേറ്റമാണ് ഈ ഘട്ടത്തില്‍. ആകെ 112 ഇടങ്ങളില്‍ മഹാസഖ്യവും കോണ്‍ഗ്രസും മുന്നേറുന്നു. ലീഡ്: ആര്‍ജെഡി – 82, കോണ്‍ഗ്രസ് – 18, ഇടത് – 7 എന്നിങ്ങനെയാണ് ഈ സമയത്തെ നില.  വിഡിയോ സ്റ്റോറി കാണാം. 

ജെഡിയു – ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ജെഡിയു തകര്‍ന്നു എന്നതും ശ്രദ്ധേയം. ലീഡ്:  ബിജെപി – 31, ജെഡിയു – 27.  ചിരാഗിന്റെ എല്‍ജെഡിക്ക് ഒരിടത്ത് മാത്രം ലീഡ്. എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് ലീഡ്. ശക്തി ബിജെപി കേന്ദ്രങ്ങളിൽ ലീഡ് നേടുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് ജെഡിയു പറഞ്ഞിരുന്നു. അധികാരം നിലനിര്‍ത്തുമെന്നും ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...