ആദ്യ സൂചനയിൽ മഹാസഖ്യത്തിന് മുന്നേറ്റം; ജെഡിയുവിന് തിരിച്ചടി

tejas
SHARE

ബിഹാറില്‍ ആദ്യസൂചന ആര്‍ജെഡി–കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലം. ബിഹാറില്‍ മഹാസഖ്യത്തിന് ലീഡ് നിലയില്‍ വന്‍മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആദ്യ  സൂചന ഇങ്ങനെ: ലീഡ്: ആര്‍ജെഡി – 44, കോണ്‍ഗ്രസ് – 14, ഇടത് – 8. എന്‍ഡിഎ സഖ്യത്തില്‍ നേട്ടം ബിജെപിക്ക് ആണ്. ശക്തികേന്ദ്രങ്ങളില്‍ ലീഡ് നേടുന്നുണ്ട് എന്നതാണ് ആശ്വാസം. ലീഡ്:  ബിജെപി – 20, ജെഡിയു – 18. ജെഡിയു – ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ജെഡിയു തകര്‍ന്നു. 

അതേസമയം, എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് ലീഡ്. ശക്തി കേന്ദ്രങ്ങളിൽ ബിജെപി  ലീഡ് നേടുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് ജെഡിയു പറഞ്ഞിരുന്നു. അധികാരം നിലനിര്‍ത്തുമെന്നും ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞു.  

കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു. 

243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.  

   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...