നീതീഷ്കുമാറിന്റെ അധികാര വാഴ്ച തകരും; മഹാസഖ്യത്തിന് നേട്ടമെന്ന് എക്സിറ്റ് പോൾ

nithishkumar-08
SHARE

ബിഹാറില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ച് എക്സിറ്റ് പോളുകള്‍. മികച്ച ഭൂരിപക്ഷത്തോടെ തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന് രണ്ട് സര്‍വേകള്‍ പറയുന്നു. ചിരാഗ് പസ്വാന്‍റെ എല്‍ജെപിക്ക് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ എല്ലാ സര്‍വേകളും നല്‍കുന്നുള്ളൂ. മഹാസഖ്യത്തിന്‍റെ ഭാഗമായ ഇടത് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കും. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ശിവ്‍രാജ് സിങ് ചൗഹാന് അധികാരം നിലനിര്‍ത്താനുള്ള അംഗബലം നല്‍കുമെന്നും സര്‍വേകള്‍ പറയുന്നു. ബിഹാറിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 57.91 ശതമാനം വോട്ട് രേഖപ്പെടുത്തി.

നിതീഷ് കുമാറിന്‍റെ ഒന്നര പതിറ്റാണ്ടത്തെ അധികാരവാഴ്ച്ച ഭരണവിരുദ്ധവികാരത്തിന്‍റെ കൊടുങ്കാറ്റില്‍ തകരുമെന്നാണ് പ്രവചനങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട 122 സീറ്റുകളെന്ന മാന്ത്രികസഖ്യ ആരും മറികടക്കില്ലെന്നാണ് സീ വോട്ടര്‍ പ്രവചനം. മഹാസഖ്യം തൊട്ടടുത്തെത്തും. 120 സീറ്റ്. എന്‍ഡിഎ 116. എല്‍ജെപി ഒന്ന്. മറ്റുള്ളവര്‍ 6. എബിപി സര്‍വേ അനുസരിച്ച് മഹാസഖ്യം 131 സീറ്റുവരെ നേടാം. എന്‍ഡിഎയ്ക്ക് പരമാവധി 128 സീറ്റ്. എല്‍ജെപിക്ക് മൂന്ന്. മറ്റുള്ളവര്‍ക്ക് 8 സീറ്റ്. 118നും 138നും ഇടയില്‍ സീറ്റുകള്‍ മഹാസഖ്യം നേടുമെന്നാണ് ജന്‍ കി ബാത്ത് സര്‍വേ. എന്‍ഡിഎയ്ക്ക് 91 മുതല്‍ 117 സീറ്റുവരെ. എല്‍ജെപി 5 മുതല്‍ 8 സീറ്റുവരെ. മറ്റുള്ളവര്‍ 3 മുതല്‍ 6വരെ സീറ്റുകള്‍. മഹാസഖ്യത്തിന്‍റെ ഭാഗമായ ഇടതു പാര്‍ട്ടികളും മികച്ച നേട്ടമുണ്ടാക്കും. 

16 സീറ്റുകള്‍വരെ മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി കിട്ടിയേക്കാം. ടിവി 9 ഭാരത് വര്‍ഷ് എക്സിറ്റ് പോള്‍ പ്രവചനം ഇങ്ങിനെയാണ്. മഹാസഖ്യം 115 – 125, എന്‍ഡിഎ 110 – 120, എല്‍ജെപി 3 – 5, മറ്റുള്ളവര്‍ 10 – 15. മഹാസഖ്യം 180 സീറ്റു നേടുമെന്നാണ് ടുഡേസ് ചാണക്യയുടെ പ്രവചനം. എന്‍ഡിഎ 55. മറ്റുള്ളവര്‍ 8. ആക്സിസ് മൈ ഇന്ത്യ മഹാസഖ്യത്തിന് പ്രവചിച്ചിരിക്കുന്നത് 139 മുതല്‍ 161വരെ സീറ്റുകളാണ്. എന്‍ഡിഎ 69 മുതല്‍ 91വരെ. എല്‍ജെപി 3 മുതല്‍ 5വരെ സീറ്റുകളില്‍ വിജയിക്കാം. സീമാഞ്ചല്‍, മിഥിലാഞ്ചല്‍ മേഖലകള്‍ അടക്കം 15 ജില്ലകളിലെ 78 മണ്ഡലാണ് ഇന്ന് വിധിയെഴുതിയത്. മധ്യപ്രദേശിലെ 28 സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി 16 മുതല്‍ 18വരെ സീറ്റുകളും കോണ്‍ഗ്രസ് 10 മുതല്‍ 12വരെ സീറ്റുകളിലും വിജയിക്കാം.  

MORE IN Bihar Assembly Election 2020
SHOW MORE
Loading...
Loading...