'പടക്കുതിര'യാവാൻ കൊതിച്ചു; അടിതെറ്റി ചിരാഗ് പാസ്വാൻ

chirag-bjp-bihar
SHARE

ബിഹാർ തിരഞ്ഞെടുപ്പിൽ നിതീഷ്കുമാറിന് സമ്മർദ്ദമുണ്ടാക്കാനല്ലാതെ ചിരാഗ് പാസ്വാനെ കൊണ്ട് ഒന്നും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ജെഡിയുവിന് കോട്ടമുണ്ടാക്കിയെന്നതൊഴിച്ചാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ചിരാഗ് പാസ്വാൻ നടത്തിയതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എൻഡിഎ വിട്ടു 137 സീറ്റിൽ തനിച്ചു മത്സരിച്ച എൽജെപിക്ക് ഒട്ടും നേട്ടമുണ്ടാക്കാനായില്ല. 

എൽജെപിക്ക് എൻഡിഎയിൽ നിൽക്കക്കള്ളിയില്ലാതാക്കിയതു സീറ്റ് വിഭജനത്തിൽ നിതീഷ് കാട്ടിയ കടുംപിടിത്തമാണ്. എൽജെപിയെ മുന്നണിയിൽ നിലനിർത്താൻ ബിജെപി ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി – എൽജെപി സർക്കാരുണ്ടാക്കുമെന്ന ചിരാഗിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

ജെഡിയു – എൽജെപി പോരിൽ ഫലത്തിൽ നേട്ടമുണ്ടായതു ബിജെപിക്കാണ്. എൻഡിഎയിൽ ബിജെപിയുടെ ആധിപത്യത്തിനു വഴിയൊരുങ്ങി. മുഖ്യകക്ഷിയായായിരുന്ന ജെഡിയു ജൂനിയർ കക്ഷിയായി മാറി. എൻഡിഎയ്ക്ക് അധികാരം നിലനിർത്താൻ കഴിയുമോയെന്ന ആശങ്കയുണ്ടായെങ്കിലും കഷ്ടിച്ചു കരകയറിയതോടെ ബിജെപിക്കും ആശ്വാസമായി.

ചിരാഗ് പാസ്വാൻ മുന്നണി വിട്ടെങ്കിലും ബിജെപിക്കു ഭീഷണിയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നിതീഷിനെ ഒതുക്കാൻ ബിജെപി – എൽജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു സ്ഥാനാർഥി നിർണയം. 

MORE IN BIHAR ELECTION
SHOW MORE
Loading...
Loading...