
ആദ്യഘട്ടത്തിലെ മഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിഹാറില്‍ പോരാട്ടം കടുക്കുന്നു. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. മഹാസഖ്യത്തിന്റെ ലീഡ്: ആര്‍ജെഡി – 91, കോണ്‍ഗ്രസ് – 22, ഇടത് – 11. മറുസഖ്യത്തിലെ ലീഡ്: ലീഡ്: ആര്‍ജെഡി – 91, കോണ്‍ഗ്രസ് – 22, ഇടത് – 11.
ജെഡിയു – ആര്‍ജെഡി പോരാട്ടത്തില്‍ ജെഡിയുവിന് തിരിച്ചടി വ്യക്തമായിരുന്നു. ജെഡിയു സിറ്റിങ് എംഎല്‍എമാരില്‍ പകുതിയിലധികം പേരും പിന്നിലാണ്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്.
വിധാൻ സഭ സ്പീക്കറും ജെഡിയു സ്ഥാനാർഥിയുമായ വിജയ് കുമാർ ചൗധരി സരൈഞ്ജനിൽനിന്ന് ലീഡ് ചെയ്യുന്നു. ആർജെഡിയുടെ അനന്ത് സിൻഹ മൊകാമയിൽനിന്ന് ലീഡ് ചെയ്യുന്നു. എന്നലാ് ധനാപുരിൽ ആർജെഡി സ്ഥാനാർഥി റിത്ലാൽ റായ് പിന്നിലാണ്. 4 സീറ്റുകളിൽ എൽജെപി ലീഡ് ചെയ്യുന്നു. ബിഎസ്പിയും എഐഎംഐഎമ്മും ഓരോ സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നുണ്ട്. ആദ്യം മുന്നിൽനിന്നെങ്കിലും എച്ച്എഎമ്മിന്റെ ജീതൻ റാം മാഞ്ചി നിലവിൽ പിന്നിലാണ്.