സൂപ്പർ ഓവറിൽ 125 സീറ്റുമായി എൻഡിഎ; നിതീഷ് ഏഴാം തവണയും മുഖ്യമന്ത്രിയാകും

nitish-kumar-cm-bihar
SHARE

ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേവലഭൂരിപക്ഷം നേടി എൻഡിഎ. ആർജെഡി ഏറ്റവും വലിയ കക്ഷിയായി. നിതീഷ് കുമാർ ഏഴാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയാകും. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണൽ 19 മണിക്കൂറിലധികം നീണ്ടു. 125 സീറ്റാണ് എൻഡിഎ നേടിയത്. ബിജെപി 74 സീറ്റുകളിൽ വിജയിച്ചപ്പോൾ ജെഡിയു 43 ൽ ഒതുങ്ങി. വികാസ്ശീൽ ഇൻസാൻ പാർട്ടിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും നാല് സീറ്റുകൾ വീതം നേടി. ആർജെഡി 75 സീറ്റിൽ വിജയിച്ചു. കോൺഗ്രസ് 19 ഉം സിപിഐ എംഎൽ 12 ഉം സിപിഐയും സിപിഎമ്മും രണ്ട് സീറ്റു വീതവും വിജയിച്ചു. അസദുദീൻ ഉവൈസിയുടെ എഐഎംഐഎം 5 സീറ്റുകൾ സ്വന്തമാക്കി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...