60 % വോട്ടെണ്ണി; 35 സീറ്റില്‍ ‍കടുത്ത പോരാട്ടം; പ്രതീക്ഷ വിടാതെ മഹാസഖ്യം

bihar-mgb-03
SHARE

ബിഹാറില്‍ 60 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മികച്ച നിലയില്‍. 243 സീറ്റുകളില്‍ 127 ലും എന്‍ഡിഎ മുന്നിലാണ്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഫലം പ്രഖ്യാപിച്ച 116 സീറ്റുകളില്‍ 62 ലും എന്‍.ഡി.എ. വിജയിച്ചു. 50 സീറ്റ് മഹാസഖ്യം സ്വന്തമാക്കി, മറ്റുള്ളവര്‍ 4 സീറ്റും നേടി. കടുത്ത പോരാട്ടം നടക്കുന്ന 35 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്.

വോട്ടിങ് യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ പൂര്‍ണ ഫലം പുറത്തുവരാന്‍  രാത്രിയാവുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 2015ലേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പോലും പിന്നിലാണ്. 

ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി. ഇടതുപാര്‍ട്ടികള്‍ 13 സീറ്റില്‍ മുന്നിൽ. നാലിടത്ത് ജയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുന്ന ഘട്ടത്തിലെത്തി. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നില്‍.

MORE IN BIHAR ASSEMBLY ELECTION 2020
SHOW MORE
Loading...
Loading...