119 സീറ്റിൽ ജയിച്ചെന്ന് ആർജെഡി; റീ കൗണ്ടിങ് തേടി ഇടതും; ഉദ്വേഗ ക്ലൈമാക്സ്

bihar-final-lap-02
SHARE

ബിഹാറില്‍ 90 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് നിലയില്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തില്‍.  123 മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് ലീഡ്. ശക്തമായ പോരാട്ടം കാഴ്ചവച്ച മഹാസഖ്യം തൊട്ടുപിന്നിലുണ്ട്. ഇനി എണ്ണാനുള്ളത് 10% വോട്ടാണ്. 11 മണ്ഡലങ്ങില്‍ ലീഡ് നില ആയിരംവോട്ടില്‍ താഴെയാണ്. 43 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പൂർത്തിയാവാനുണ്ട്.  മൂന്ന് മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണമെന്ന് സി.പി.ഐ (എം.എല്‍) ആവശ്യപ്പെട്ടു. അതേസമയം, മഹാസഖ്യത്തിന്റെ 119 സ്ഥാനാര്‍ഥികള്‍ വിജയിച്ചെന്ന അവകാശവാദവുമായി ആര്‍ജെഡി രംഗത്തെത്തി. കുറഞ്ഞ വോട്ടിന് ജയിച്ചവരുടെ ഫലം തടഞ്ഞുവയ്ക്കുന്നുവെന്നാരോപണം.  അന്തിമ ഫലം അര്‍ധരാത്രിയോടെ പുറത്തുവരും. 

നിലവിലെ  ലീഡ് നില അനുസരിച്ച് ആര്‍.ജെ.ഡി. ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ബി.ജെ.പി. രണ്ടാം സ്ഥാനത്താണ്. ജെ.ഡി.യുവിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടപ്പോള്‍ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി.  മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കി. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന്‍ അധികാരം ഉറപ്പിച്ചു. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നില്‍.

MORE IN BIHAR ASSEMBLY ELECTION 2020
SHOW MORE
Loading...
Loading...