വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി

niteesh-tejaswi-1
SHARE

ബിഹാറിൽ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നെന്ന് ആര്‍ജെഡി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് തിഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുെവന്ന് ആർജെഡി ആരോപിച്ചു.

ബിഹാറില്‍ തകര്‍പ്പന്‍ പോരാട്ടത്തിന്‍റെ സൂചന നല്‍കി പുതിയ ഫലങ്ങള്‍. ലീഡ് നിലയില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം തിരിച്ചുപിടിച്ചു. തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നല്‍കി മഹാസഖ്യം നിലമെച്ചപ്പെടുത്തുന്നു. 33 സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മുപ്പത്തിമൂന്ന് സീറ്റുകളില്‍ ലീഡ് നില ആയിരം വോട്ടില്‍ താഴെയാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറുവോട്ടില്‍ താഴെയാണ്. ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തതോടെ ബിജെപി ഓഫിസുകളിലെ ആഘോഷം നിര്‍ത്തിവച്ചു. ലീഡ് നിലയില്‍ ബിജെപിയെ മറികടന്നാണ് ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയായത്. അന്തിമഫലം അനുകൂലമാകുമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ അവകാശപ്പെട്ടു. ഇടതുപാര്‍ട്ടികള്‍ 13 സീറ്റില്‍ മുന്നില്‍. അഞ്ചിടത്ത് ജയിച്ചു. 

ചിരാഗ് പസ്വാന്റെ എല്‍.ജെ.പിക്ക് ഒരിടത്തും ലീഡില്ല.  അന്തിമഫലം അര്‍ധരാത്രിയോടെ മാത്രമേ ഉണ്ടാകൂ. പൂര്‍ണതോതില്‍ ഫലമറിയാന്‍ അര്‍ധരാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചു. ഇതുവരെ 83 ശതമാനം വോട്ടെണ്ണി. 169 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു. 85 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു; 79 സീറ്റുകളില്‍ മഹാസഖ്യം. മറ്റുള്ളവര്‍ 5 സീറ്റിലും. 

MORE IN BIHAR ASSEMBLY ELECTION 2020
SHOW MORE
Loading...
Loading...