ഫലം പ്രഖ്യാപിച്ച 52ൽ 30 എന്‍ഡിഎയ്ക്ക്; 21 മഹാസഖ്യത്തിന്; തെളിയുന്നു

bihar-nda-gain-10
SHARE

ബിഹാറില്‍ 52 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു. 30 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു; 21 സീറ്റുകളില്‍ മഹാസഖ്യവും മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിച്ചു.‌ ബിഹാറില്‍ 50 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മികച്ച നിലയില്‍. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.  

കടുത്ത പോരാട്ടം നടക്കുന്ന 40 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്. 131 സീറ്റുകളില്‍ ലീഡ് നില അയ്യായിരത്തില്‍ താഴെയുമാണ്. വോട്ടിങ് യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ പൂര്‍ണ ഫലം പുറത്തുവരാന്‍  രാത്രിയാവുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 2015ലേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പോലും പിന്നിലാണ്. 

ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുന്ന ഘട്ടത്തിലെത്തി. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നില്‍.

MORE IN BIHAR ASSEMBLY ELECTION 2020
SHOW MORE
Loading...
Loading...