
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ പല ചര്‍ച്ചകളും സജീവം. മുസ്ലിം വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് എന്ന പാര്‍ട്ടി. ഒവൈസി പിടിച്ച വോട്ടുകള്‍ മോദിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്.ജെ.ഡിക്കും കോണ്‍ഗ്രസിനും എപ്പോഴും വഴിവെട്ടിയത്.
ബി.എസ്.പി., ആർ.എൽ.എസ്.പി. എന്നിവരെ ഉൾപ്പെടുത്തി മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ 6 സീറ്റില്‍ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതില്‍ തന്നെ 5 സീറ്റുകളില്‍ എഐഎംഐഎം മുന്നിട്ട് നില്‍ക്കുന്നുണ്ട്.