കോൺഗ്രസിന് 2 സഭകളിലും കൂടി 100 എംപിമാരില്ല; പരിഹാസത്തോടെ മോദി

modi-rahul-bjp-congress
SHARE

ബിഹാർ തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ രണ്ടു സഭകളിലും കൂടി 100 അംഗങ്ങൾ പോലുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നാണ് മോദി പറഞ്ഞത്.

‘രാജ്യസഭയും ലോക്സഭയും സംയോജിപ്പിച്ചാൽ പോലും 100 അംഗങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. പ്രസംഗിക്കുന്നതൊന്നും കോൺഗ്രസ് നടപ്പാക്കുന്നില്ല. അതുകൊണ്ടാണ് പാർലമെന്റിൽ അവരുടെ അംഗബലം നൂറിൽ താഴേക്കു പോയത്’– നരേന്ദ്ര മോദി പറഞ്ഞു. ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം.

രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം 100 കടന്നിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെ ഒമ്പതു ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എന്‍ഡിഎ രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറ് കടന്നത്. വര്‍ഷങ്ങളോളം രാജ്യസഭയില്‍ മേധാവിത്തമുണ്ടായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് എണ്ണത്തിലേക്കാണ് ചുരുങ്ങിയത്. 242 അംഗ സഭയില്‍ 38 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.ലോകസഭയിലെ കൂടി സീറ്റുകൾ ചേർത്താലും ഇരു സഭകളിലുമായി കോണ്‍ഗ്രസിന്റെ ആകെ അംഗബലം 89 മാത്രമാണ്.

ബിജെപിക്ക് രാജ്യസഭയില്‍ അംഗസംഖ്യ 92 ആണ് അംഗസംഖ്യ. ഭരണകക്ഷിയായ എന്‍ഡിഎയുടെ രാജ്യസഭയിലെ ആകെ അംഗബലം 104 ആയി. 14 സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് എംപിമാർ ഇല്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കേന്ദ്രമായ ഉത്തർപ്രദേശിൽ നിന്ന് സോണിയ ഗാന്ധി മാത്രമാണ് കോൺഗ്രസിൽ നിന്നുള്ള എംപി.

MORE IN Bihar Assembly Election 2020
SHOW MORE
Loading...
Loading...