'കേരള നാട്ടില്‍ കേരളവര്‍മയ്ക്ക് കേര മരത്തില്‍ കുത്തുക വോട്ട്'; നാല്പത് വര്‍ഷം പഴക്കമുള്ള തിരഞ്ഞെടുപ്പ് ഓര്മ
ചുവരെഴുത്തുകള്‍ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ്. നാല്പത് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അടയാളപ്പെടുത്തലായി ഒരു ചുവരെഴുത്ത് ഇന്നും തിരുവനന്തപുരം മാറനല്ലൂരില്‍ അവശേഷിക്കുന്നുണ്ട്. 1984ല്‍ ഹിന്ദുമുന്നണിക്ക് വേണ്ടി മത്സരിച്ച കേരള വര്മരാജയ്ക്ക് വേണ്ടി എഴുതിയ ചുവരെഴുത്താണ്