മിക്ക ആളുകളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറിയ ജീവിത ശൈലി, അനാരോഗ്യമായ ഭക്ഷണശീലം, വ്യായാമക്കുറവ്, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെയുള്ളവ അമിതവണ്ണത്തിന് കാരണമായേക്കാം.മടി കാരണവും സമയക്കുറവു കൊണ്ടും വ്യായാമം ചെയ്യാത്തത് ശരീരത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഇപ്പോള്‍ അതിനും മരുന്നുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം.
നിലവില്‍ എലികളില്‍ ഗുളിക വിജയകരമായി പൂര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തിന്‍റെ സ്വാഭാവിക മെറ്റബോളിക് പ്രതികരണത്തിന് സമാനമായ മാറ്റങ്ങള്‍ വരുത്തുകയാണ് ലേക്ക് എന്ന ഈ ഗുളികയുടെ ദൗത്യം. ഇത് കഴിക്കുന്നതുകൊണ്ട് ഒരു ഇഞ്ച് പോലും അനങ്ങാതെ തന്നെ വ്യായാമം ചെയ്യുന്ന ഫലം ലഭിക്കും. ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിലൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. വെറും വയറ്റില്‍ 10കിലോമീറ്റര്‍ ഓടിയ എഫക്റ്റ് ശരീരത്തിന് ലഭിക്കുമെന്നാണ് ഈ ഗുളികയുടെ സവിശേഷത.
വ്യായാമം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്യുമ്പോഴും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അവ ചെയ്യാതെ തന്നെ ഉണ്ടാക്കിയെടുക്കാന്‍ ഗുളികയ്ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
വ്യായാമം ചെയ്യുന്ന സമയത്ത് രക്തത്തിലെ പ്ലാസ്മാ ലെവലിലെ മാറ്റം, ബെറ്റ–ഹൈഡ്രോബ്യൂട്ടൈറേറ്റിന്‍റെ(BHB) പ്രവര്‍ത്തനങ്ങള്‍ എന്നിവ ഗുളിക കഴിക്കുമ്പോഴും സംഭവിക്കുന്നു. ഗ്ലൂക്കോസിന്‍റെ അഭാവത്തില്‍ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയെന്നതാണ് കരളില്‍ ഉല്പാദിപ്പിക്കുന്ന കീറ്റോണുകളുടെ കടമ. ഇത്തരത്തില്‍ കൊഴുപ്പ് കുറയുന്നതിലൂടെ ഡയബറ്റീസ് നിയന്ത്രിക്കാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും സാധിക്കും. ഈ ദൗത്യമാണ് ഗുളിക ഏറ്റെടുക്കുന്നത്.