ഇറാനിലെ ആക്രമണം യുഎസ് പങ്കാളിത്തത്തോടെയെന്ന് സൂചന. സ്ഥിരീകരിക്കാതെ പെന്‍റഗൺ. പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലാക്കിയാണ് ഇറാനില്‍ യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണം നടന്നത്. ഒട്ടേറെ മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇസ്രയേല്‍–അമേരിക്ക സംയുക്ത ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേല്‍ വ്യോമപാതയും അടച്ചു. തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്‍ വ്യോമപാതയും അടച്ചു. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്ക ഖത്തറിലെ എംബസിയില്‍ സുരക്ഷാജാഗ്രത കൂട്ടി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.