A view of makeshift memorial, near St Peter's Square, following Pope Francis' death, Vatican City, April 22, 2025. REUTERS/Hannah McKay

A view of makeshift memorial, near St Peter's Square, following Pope Francis' death, Vatican City, April 22, 2025. REUTERS/Hannah McKay

  • കര്‍ദിനാള്‍മാരുടെ യോഗം ഉടന്‍ ചേരും
  • യോഗം വിളിച്ച് കര്‍ദിനാള്‍ തിരുസംഘത്തിന്‍റെ അധ്യക്ഷന്‍ ജിയോവനി ബാറ്റിസ്റ്റ്യൂട്ട
  • കബറടക്കമുള്‍പ്പടെ തീരുമാനിക്കും

കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നാളെ പൊതുദര്‍ശനത്തിന്. കബറടക്കം ഉള്‍പ്പെട തീരുമാനിക്കാനായി മുതിര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗം അല്‍പ്പസമയത്തിനുള്ളില്‍ ചേരും. കര്‍ദിനാള്‍ തിരുസംഘത്തിന്‍റെ അധ്യക്ഷന്‍ ജിയോവനി ബാറ്റിസ്റ്റ്യൂട്ടയാണ് യോഗം വിളിച്ചു ചേര്‍ത്തത്. 

Members of the media stand outside St Peter's Square, following the death of Pope Francis, Vatican City, April 22, 2025. REUTERS/Kai Pfaffenbach

Members of the media stand outside St Peter's Square, following the death of Pope Francis, Vatican City, April 22, 2025. REUTERS/Kai Pfaffenbach

അതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ 2022 ല്‍ തയ്യാറാക്കിയ മരണപത്രം വത്തിക്കാന്‍ പുറത്തുവിട്ടു. പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയിലാകും പാപ്പയുടെ കബറടക്കം. മുന്‍ പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പകരം തന്‍റെ പ്രിയപ്പെട്ട പ്രാര്‍ഥനാ ഇടമായ സെന്‍റ് മേരി മേജര്‍ ബസിലിക്കയാണ് പാപ്പ തിരഞ്ഞെടുത്തത്. 

വിശുദ്ധ ജീവിതത്തിന്‍റെ വെളിച്ചം ബാക്കിയാക്കി ഇന്നലെയാണ്  ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നീണ്ട 38 ദിവസം അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം മാര്‍ച്ച് 23നാണ് തിരികെ എത്തിയത്.  മസ്തിഷ്കാഘാതത്തെയും ഹൃദയസ്തംഭനത്തെയും തുടര്‍ന്നായിരുന്നു പാപ്പയുടെ അന്ത്യം. 

Works stand on the stairs of St. Peter's Basilica, following the death of Pope Francis, Vatican City, April 22, 2025. REUTERS/Kai Pfaffenbach

Works stand on the stairs of St. Peter's Basilica, following the death of Pope Francis, Vatican City, April 22, 2025. REUTERS/Kai Pfaffenbach

2013 മാര്‍ച്ച് പതിമൂന്നിനാണ് അര്‍ജന്‍റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അസീസിയിലെ ഫ്രാന്‍സിസിന്‍റെ പേരാണ് പാപ്പ സ്വീകരിച്ചതും. ഈശോസഭയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയും അദ്ദേഹമായിരുന്നു. 

ENGLISH SUMMARY:

The body of Pope Francis will be moved into St Peter's Basilica before burial so the public can pay their respects. The Vatican had earlier on Monday said this transfer could happen as early as Wednesday morning.