സമൂഹമാധ്യമങ്ങളില്‍ വൈറലായി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിന്‍റെ അപരന്‍റെ വിഡിയോ. ഗോഹര്‍ സമാന്‍ എന്നയാളാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മസ്കിന്‍റെ അപരന്‍റെ വിഡിയോ പങ്കിട്ടത്.
മസ്കുമായി രൂപസാദൃശ്യമുള്ള യുവാവ് സുഹൃത്തുമായി ഭക്ഷണം കഴിക്കുന്ന വിഡിയോ എക്സില്‍ പങ്കുവെച്ചതോടെ സമൂഹമാധ്യങ്ങളില്‍ തരംഗമായി മാറി.വെറും 18 സെക്കന്‍റുകള്‍ മാത്രമുള്ള വിഡിയോ നിരവധി പേരാണ് ഇതിനോടകം ഷെയര്‍ചെയ്തത്.
ഖൈബർ പഖ്തൂൺഖ്വ എന്ന പ്രദേശത്ത് നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. 'ഇലോൺ മസ്ക് ഖാന്‍ യൂസഫ്സായ്',മസ്കിന്‍റെ അപരനെ കാണാം എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മസ്കിനോട് സാദൃശ്യമുള്ള ആളുകളുടെ വിഡിയോ നേരത്തെയും സൈബറിടത്ത് ശ്രദ്ധ നേടിയിരുന്നു. 2022 ല്‍ മസ്കിനോട് രൂപസാദൃശ്യമുള്ള ഒരു ചൈനക്കാരന്‍റെ വിഡിയോ ചൈനീസ് ഇലോണ്‍ മസ്ക് എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. 17 ദശലക്ഷത്തിധികം പേരാണ് അന്ന് ആ വിഡിയോ കണ്ടത്.