കുഞ്ഞിന് ജന്മം നൽകാൻ ഭാര്യയ്ക്ക് 33 കോടി രൂപ നൽകി ഭർത്താവ്. തുക നൽകാതെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കില്ലെന്ന് ഭാര്യ വ്യക്തമാക്കിയിരുന്നു. വളരെ ആശ്ചര്യമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. കുട്ടിയെ സൗജന്യമായി ലഭിക്കില്ലെന്ന് മലൈക റാസ എന്ന യുവതി തന്റെ ഭർത്താവിനോട് വ്യക്തമാക്കി.
രണ്ടാമതൊരു കുട്ടിക്ക് ജന്മം നല്‍കണമെങ്കില്‍ താന്‍ ഭര്‍ത്താവിന് മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നുവെന്നും അദ്ദേഹം അത് സന്തോഷത്തോടെ നിറവേറ്റിയെന്നും മലൈക സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. തനിക്കും ജന്മം കൊടുത്ത രണ്ടാമത്തെ കുട്ടിക്കും മാത്രമായുള്ള ഷോപ്പിംഗിന് 33 കോടി രൂപ ചെലവഴിച്ചതായി യുവതി പങ്കുവച്ച വിഡിയോയിൽ കൂട്ടിച്ചേർത്തു.
ഭര്‍ത്താവ് നല്‍കിയ തുക കൊണ്ട് പിങ്ക് നിറത്തിലുള്ള ജി-വാഗണ്‍ കാര്‍ വാങ്ങിയെന്നും അതിൽ മകളോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി വ്യക്തമാക്കി. കാറിനു പുറമേ, തനിക്കും കുടുംബത്തിനും കഴിയുന്നതിനായി 15 കോടി വിലമതിക്കുന്ന ഒരു ആഡംബര വീടും മലൈക സ്വന്തമാക്കി. ലക്ഷങ്ങൾ വിലമതിക്കുന്ന എട്ട് ഡിസൈനര്‍ ബാഗുകള്‍, 70 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, മകള്‍ക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എന്നിവയും മലൈക വാങ്ങി. പ്രസവാനന്തര പരിചരണത്തിനായി 70 ലക്ഷം രൂപയാണ് യുവതി ചെലവിട്ടത്. ഇതെല്ലാം വാങ്ങിയതിന് ശേഷമാണ് മലൈക അവരുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.
ബ്രിട്ടീഷ് സ്വദേശിയായ മലൈക കോടീശ്വരനായ തന്‍റെ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. തന്‍റെ ആഡംബര ജീവിതം തുറന്നുകാട്ടുന്ന ഒട്ടേറെ പോസ്റ്റുകളും യുവതി പങ്കുവയ്ക്കാറുണ്ട്. 2017ലാണ് അവര്‍ ഭര്‍ത്താവിനെ ആദ്യമായി കണ്ടുമുട്ടിയത്. താന്‍ പണത്തിനുവേണ്ടിയാണ് വിവാഹം കഴിച്ചതെന്നും തന്‍റെ ഭര്‍ത്താവ് നല്‍കിയ ആഡംബര ജീവിതം ആസ്വദിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. തന്‍റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും ശേഖരം യുവതി ഇതിനുമുൻപ് സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ചിട്ടുണ്ട്.