new-year-in-london

പുത്തന്‍പ്രതീക്ഷകളോടെ  പുതുവര്‍ഷത്തെ  വരവേറ്റ് ലോകം. 2025 ആദ്യം പിറന്നത് പസഫിക് തീരത്തെ ദ്വീപ് രാഷ്്ട്രമായ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും  പുതുവര്‍ഷത്തെ വരവേറ്റു.  കിഴക്കന്‍ മേഖലയിലെ ഓക‌്ലന്‍ഡ് നഗരം  ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ്  പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. 

 

വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്ട്രേലിയലിലെ  സിഡ്നിയും പുതുവര്‍ഷത്തെ എതിരേറ്റു.  സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍,  തായ്‌വന്‍ തായ്‍ലന്‍ഡ്  , ചൈന  എന്നീ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റു. ഇന്ത്യയിലും വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ആഘോഷവുമായി തെരുവിലിറങ്ങി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു , നഗരങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.  

ENGLISH SUMMARY:

2025 arrives: India, Australia, Japan, China among countries to welcome New Year