People waves Bangladeshi flags on top of the Ganabhaban, the Prime Minister's residence, as they celebrate the resignation of PM Sheikh Hasina in Dhaka, Bangladesh

People waves Bangladeshi flags on top of the Ganabhaban, the Prime Minister's residence, as they celebrate the resignation of PM Sheikh Hasina in Dhaka, Bangladesh

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിട്ടും കലാപമൊഴിയാതെ ബംഗ്ലദേശ്. പാര്‍ലമെന്‍റിലും ഷെയ്ഖ് ഹസീനയുടെ വസതിയിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത് അഞ്ഞൂറിലേറെപ്പേരെ മോചിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.

അതിനിടെ, അര്‍ധരാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍,  ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. ആറുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവ് ബീഗം ഖാലിദ് സിയയെ മോചിപ്പിക്കാനും പ്രസിഡന്റ് ഉത്തരവിട്ടു.

ബംഗ്ലദേശില്‍ നിന്ന് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയുടെ ലണ്ടനിലേക്കുള്ള യാത്രയില്‍ അന്തിമതീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം തേടി ഉടന്‍ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

Bangladesh Prime Minister Sheikh Hasina resigned and fled Dhaka will stay in India until London grand political asylum.