മൈക്രോസോഫ്റ്റ് വിഡന്‍ഡോസ് തകരാറില്‍ ആദ്യമായി പ്രതികരിച്ച് സി.ഇ.ഒയും ചെയര്‍മാനുമായി സത്യ നാദെല്ല. ക്രൗഡ് സ്ട്രൈക്കിലെ അപ്ഡേറ്റ് കാരണമുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്ത്യയിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തി. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി സ്പൈസ് ജെറ്റ് അറിയിച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് വ്യക്തമാക്കിയ സ്പൈസ് ജെറ്റ് ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. ഭൂരിഭാഗം സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്തിയതായി ഇന്ത്യൻ കംപ്യുട്ടർ എമർജൻസി റെസ്പോൻസ് ടീം അറിയിച്ചു.