യുകെയിലെ ലീഡ്‌സ് നഗരത്തിൽ കലാപം. ലീഡ്‌സിലെ ഹേർഹിൽസ് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം നഗത്തില്‍ അഴിഞ്ഞാടി.നൂറുകണക്കിന് പ്രദേശവാസികള്‍ നിയമപാലകരുമായി ഏറ്റുമുട്ടുകയും പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലുകളും ഇഷ്ടികകളും എറിയുകയും ചെയ്തു. ഒരു ബസിന് തീയിടുകയും ഒരു പോലീസ് കാർ ആക്രമിക്കുകയും അതിൻ്റെ ചില്ലുകൾ തകർക്കുകയും വാഹനം മറിഞ്ഞുവീഴ്ത്തുകയും ചെയ്തു. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസ് വ്യക്തമാക്കി.
ലക്‌സർ സ്ട്രീറ്റിലെ ഒരു കുടുംബത്തിൽ നിന്ന് സാമൂഹ്യപ്രര്‍ത്തകര്‍ നാല് കുട്ടികളെ ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് പ്രദേശത്ത് അസ്വസ്ഥതകള്‍ ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളുകള്‍ക്ക് മുന്‍പ് ഈ കുടുംബത്തിലെ കുഞ്ഞിന് സഹോദരനില്‍ നിന്ന് അബദ്ധത്തില്‍ പരുക്കേറ്റിരുന്നു. മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ആശുപത്രി അധികൃതർ വിവരം സാമൂഹ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് വ്യക്തമായ വിശദീകരണം നല്‍കാതെ ഉദ്യോഗസ്ഥര്‍ കുട്ടികളെ ഏറ്റെടുക്കുകയായിരുന്നെന്നാണ് പരാതി.
യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ കലാത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പോലീസ് വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും നേരെയുണ്ടായ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ക്ക് തങ്ങളുടെ സൂഹത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം 'എക്‌സി'ലെ പോസ്റ്റില്‍ പ്രസ്താവിച്ചു.