Creator: Mario Tama | Credit: Getty Images

Creator: Mario Tama | Credit: Getty Images

TOPICS COVERED

 ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി ബ്രസീലുകാര്‍. 22 ആഴ്ച്ചയായ ഗര്‍ഭം അലസിപ്പിച്ചാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് പുതിയ ബില്ല്. ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കും നിയമം ബാധകമായിരിക്കും. ബില്ല് നിലവില്‍ ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായെത്തിയത്. ഗര്‍ഭഛിദ്രത്തെ കൊലപാതകമായി കാണിക്കുന്നതാണ് പുതിയ ബില്ല്. ‘ഒരു പെണ്‍കുട്ടി അമ്മയല്ല’ എന്ന വാക്യങ്ങളെഴുതിയ പോസ്റ്ററുകളുമായായിരുന്നു തലസ്ഥാന നഗരമായ റിയോ ഡി ജെനിറോയില്‍ പ്രതിഷേധക്കാര്‍ നിരന്നത്.

മെഴുകുതിരി കത്തിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രതിഷേധം ശക്തമാക്കി. ഒരു ഭ്രൂണത്തിന്‍റെ അവകാശം സംരക്ഷിക്കുന്നത് ഒരു കുട്ടിയുടെ അവകാശം ലംഘിച്ചാണെന്ന് ആക്ടിവിസ്ട് വിവിയന്‍ നിഗ്രി പറഞ്ഞു. ലൈംഗിക പീഡനം വഴി ഒരു കുട്ടി ഗര്‍ഭിണിയായാല്‍ അവളെ ജന്മം നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബ്രസീലില്‍ റേപ് കേസുകളില്‍ നടത്തുന്ന അബോര്‍ഷന്‍ കുറ്റകരമല്ല, സ്ത്രീയുടെ ആരോഗ്യം അപകടത്തിലാണെങ്കിലോ ഭ്രൂണത്തിന് തലച്ചോറ് സംബന്ധിയായ തകരാര്‍ ഉണ്ടെങ്കിലോ അബോര്‍ഷന്‍ നടത്താം. അല്ലാത്ത പക്ഷം ഇത് 4 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. 22 ആഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന ഭ്രൂണഹത്യ കൊലപാതകമാണെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം. പുതിയ ബില്ല് വന്നാല്‍ 22 ആഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന അബോര്‍ഷന് ശിക്ഷ ലഭിക്കുക 6 മുതല്‍ 20 വര്‍ഷം വരെ ആയിരിക്കും. ലൈംഗിക അതിക്രമ കേസുകളില്‍ പ്രതികള്‍ക്കുള്ളതിന്‍റെ ഇരട്ടി ശിക്ഷയാണിത്.

ENGLISH SUMMARY:

Thousands of Brazilians on Thursday rallied against a bill under debate in Congress that would equate abortion with homicide and impose sentences of up to 20 years for terminating a pregnancy after 22 weeks, even in cases of rape.