യുക്രെയ്നിൽ കെട്ടിടങ്ങൾക്ക് മുകളിൽ പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങളാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. റഷ്യൻ സൈന്യത്തെ ലക്ഷ്യമിട്ടുള്ള ചിഹ്നങ്ങളാണെ ഇതെന്നതിലാണ് ആശങ്ക. കീവിലുള്ള കെട്ടിടങ്ങൾക്ക് മുകളിലാണ് ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെട്ടിടങ്ങളിലെ ചിഹ്നങ്ങൾ പരിശോധിക്കാന്‍ ജനങ്ങൾക്ക് അധികാരികൾ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം കടുത്ത സാഹചര്യത്തിൽ ആണ് കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലപമാണ് കടുത്ത ചുവപ്പ് നിറത്തിൽ X എന്ന ചിഹ്നം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിൽ 'സംശയാസ്പദമായി ചില ആളുകളുടെ സൃഷ്ടി'യാണെന്നാണ് യുക്രെയ്ൻ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
വ്യോമാക്രമണത്തിന് നൽകുന്ന സൂചനകളാണിതെന്നാണ് സംശയം. ആളുകളുടെ സാമീപ്യമുള്ള സ്ഥലങ്ങളിലാണ് ഇത്തരം ചിഹ്നങ്ങളുള്ളത്. മാത്രമല്ല ചില സ്ഥലങ്ങളിൽ ദൂരെ നിന്ന് കാണാവുന്ന തരത്തിലുള്ള കൊടികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.