TOPICS COVERED

ഒമാനിലെ ഹൈമയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഉത്തർപ്രദേശുകാരാണ് മരിച്ചത്. പരുക്കേറ്റ എട്ടുപേരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നിലഗുരുതരമാണ്. യു.പി.സ്വദേശികളായ ഇശാൻ ദേശ് ബന്ധു (31), കമലേഷ് ബെർജ (46), ഹെമ റാണി (54), എന്നിവരാണ് മരിച്ചത്.

ഒമാൻ സന്ദർശിക്കാൻ എത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്തത്. സലാലയിൽ നിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇവർ സഞ്ചരിച്ച പജീറോ വാഹനം ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു.

ENGLISH SUMMARY:

A tragic road accident in Haima, Oman, on Saturday claimed the lives of three Indian nationals from Uttar Pradesh. Eight others sustained injuries and were admitted to Haima Hospital, with three in critical condition.