aquib-death-dubai

TOPICS COVERED

ദുബായ് മുഹൈസിനയിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. ഖുസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയിൽ അസീസിന്‍റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന.

ENGLISH SUMMARY:

A tragic accident in Dubai’s Muhaisnah has claimed the life of a Malayali man. The deceased has been identified as 32-year-old Aaqib Kuniyil from Kadukka Bazaar, Chokli, Kannur. The incident occurred yesterday afternoon when he fell from a residential building in Qusais Muhaisnah Wasl Village. Despite being rushed to the hospital, he could not be saved.