new-zealand-speech

 

ജനിച്ചതും വളർന്നതും മറുനാട്ടിലായിരുന്നിട്ടും, മാതൃഭാഷയോടും മാതൃരാജ്യത്തോടുമുള്ള സ്നേഹം നെഞ്ചിലേറ്റി ന്യൂസിലൻഡിലെ മലയാളി കുട്ടികൾ. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വായനക്കൂട്ടവും, മലയാളികാഴ്ചയും സംയുക്തമായി സംഘടിപ്പിച്ച 'ഓൾ ന്യൂസിലന്‍റ് ഓൺലൈൻ പ്രസംഗ മത്സരം' പങ്കാളിത്തംകൊണ്ട് വേറിട്ടുനിന്നു.

 

ന്യൂസിലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളി കുട്ടികളെ പങ്കാളികളാക്കി വലിയൊരു പ്രസംഗ മത്സരം. ന്യൂസിലാന്‍ഡില്‍ ജനിച്ചു വളർന്നതിനാൽ മലയാളം സ്ഫുടമായി സംസാരിക്കാൻ പ്രയാസപ്പെട്ടിരുന്ന കുട്ടികളെ മാതാപിതാക്കള്‍ ഒരുക്കിയെടുത്തു. 

 

മത്സരത്തിന്‍റെ ലോഗോ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ നിർവഹിച്ചു. മറുനാടുകളിൽ വളരുന്ന പുതിയ തലമുറയിൽ മാതൃഭാഷാ സ്നേഹവും വായനാശീലവും വളര്‍ത്തി സ്വന്തം വേരുകളിലേക്ക് കുട്ടികളെ ചേർത്തുനിർത്താൻ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ന്യൂസിലാൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30-ലധികം കുട്ടികളാണ് പങ്കെടുത്തത്. നാല് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോ പ്രസംഗങ്ങളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ വെല്ലിങ്ടണിൽ നിന്നുള്ള നോറ ജെഫ് ഒന്നാം സമ്മാനമായ 300 ഡോളറും, ഡിയോൺ ജോ രാജീവ് രണ്ടാം സമ്മാനമായ 200 ഡോളറും, റീമ തോമസ് മൂന്നാം സമ്മാനമായ 100 ഡോളറും കരസ്ഥമാക്കി.

ENGLISH SUMMARY:

Malayalam kids in New Zealand are showcasing their love for their mother tongue and homeland, a testament to their cultural roots despite being born and raised abroad.