norka-empty-class-room

TOPICS COVERED

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്  IELTS, OET മോക്ക് ടെസ്റ്റ് സെഷനുകൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്ററില്‍ ഓഫ് ലൈന്‍ ആയി മാത്രമാണ് പരിശീലനം. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ വെവ്വേറെയോ പരിശീലനം നല്‍കും. യഥാർത്ഥ പരീക്ഷാ സാഹചര്യത്തിന് തുല്യമായ മോക് ടെസ്റ്റുകളാണ് എൻ‌.ഐ‌.എഫ്‌.എൽ ഒരുക്കുന്നത്. എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്‌ബാക്ക് ലഭിക്കുന്ന രീതിയിലായിരിക്കും ഇതിനുള്ള പരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി  10 ദിവസത്തെ പാക്കേജിന് 6425 രൂപയും ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180 രൂപ വീതവും,  ലിസണിംഗ്, റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവും നല്‍കണം.

norka-ifl-building

IELTS, OET കോഴ്സുകള്‍
മോക് ടെസ്റ്റുകള്‍ക്ക് പുറമേ എൻ‌.ഐ‌.എഫ്‌.എൽ നടത്തുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി കോഴ്സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം സെന്ററിലാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. 11 ആഴ്ച നീളുന്ന IELTS & OET ഓഫ്‌ലൈൻ കോഴ്സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട നഴ്സിംഗ് ബിരുദധാരികള്‍ക്ക് ഫീസ് ഇല്ല. മറ്റുളളവര്‍ക്ക് 4425 രൂപയാണ് ഫീസ്. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഈ കോഴ്സില്‍ ഉള്‍പ്പെടും. IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. നാലാഴ്ചത്തെ OET ഓൺലൈൻ കോഴ്സിന് 5900 രൂപയുമാണ് ഫീസ്. മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.

norka-ifl-interior

ഈ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റില്‍ അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍

ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ (വാട്സ്ആപ്പ്, ടെലിഗ്രാം) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), +91-8802 012 345 (വിദേശത്തുനിന്നും – മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയില്‍  ബന്ധപ്പെടാം.

ENGLISH SUMMARY:

NORKA Institute of Foreign Languages (NIFL) has announced the launch of comprehensive IELTS and OET mock tests and training courses. These courses will be conducted at the NIFL centre in Thiruvananthapuram, offering valuable preparation for individuals aiming to excel in these essential language proficiency exams. Interested applicants can conveniently apply online at www.nifl.norkaroots.org. For details on the fee structure, contact +91-7907323505 or use the toll-free numbers 1800 425 3939 (within India) and +91-8802 012 345 (outside India - missed call service).