സൂപ്പർ മാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും ടിക്കറ്റുകൾ വിൽക്കാൻ പദ്ധതിയിട്ട് യുഎഇ ലോട്ടറി. കഴിഞ്ഞ വർഷം അവസാനമാണ് 10 കോടി ദിർഹത്തിന്റെ ജാക്പോട്ടുമായി യുഎഇ ലോട്ടറി തുടങ്ങിയത്. നിലവിൽ വെബ്സൈറ്റ് വഴി മാത്രമാണ് ടിക്കറ്റ് വാങ്ങാൻ കഴിയുക. വൈകാതെ ആപ്പും തുടങ്ങുമെന്ന് ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ്പ് വൂസ്ലെ പറഞ്ഞു. ടിക്കറ്റ് വെൻഡിങ് മെഷീൻ ഉൾപ്പെടെ പരിഗണനയിൽ ഉണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. നൂറ് ദിർഹം മുതൽ 10 കോടി ദിർഹം വരെ സമ്മാനമായി ലഭിക്കാൻ സാധ്യതയുള്ളതാണ് യുഎഇ ലോട്ടറി. പതിനാല് ദിവസം കൂടുമ്പോൾ ശനിയാഴ്ചകളിലാണ് നറുക്കെടുപ്പ്.